തിരൂരങ്ങാടി: ചരിത്രപ്രസിദ്ധമായ തിരൂരങ്ങാടി വലിയപള്ളി ഉദ്ഘാടനവും ഹിദായത്തുസ്സിബ്യാന്‍ സംഘം 65-ാം വാര്‍ഷികാഘോഷവും 24 മുതല്‍ മെയ് 3 വരെ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
24 നു രാവിലെ 9 മണിക്കു ഖിലാഫത്ത് പ്രസ്ഥാനം മലബാര്‍ കലാപം ചരിത്ര സാക്ഷ്യം എന്ന വിഷയത്തില്‍ നടക്കുന്ന ചരിത്ര സെമിനാര്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രീമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ഡോ.കെ കെ എന്‍ കുറുപ്പ്, ചേറൂര് എന്‍ അബ്ദുള്ള മുസ്ല്യാര്‍, ഡോഃഉസൈന് രണ്ടത്താണി, പങ്കെടുക്കും.25 നു 4 മണിക്ക് സാംസ്കാരിക ഘോഷയാത്ര നടക്കും. 25,26, 29,30 തിയതികളില്‍ പ്രഭാഷണം നടക്കും. 27, 28 തിയതികളില്‍ ചരിത്ര പ്രദര്‍ശനം നടക്കും. മെയ് ഒന്നിന് രാവിലെ 9 മണിക്ക് സിയാറത്ത് നടക്കും. 7 മണിക്ക് ദര്‍സ് സമ്മേളനം നടക്കും. 2 ന് പൈതൃക സമ്മേളനം നടക്കും. 3 ന് 6.30 ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ മഗ്രിബ് നിസ്ക്കാരത്തിന് നേതൃത്വം നല്കി പള്ളി ഉദ്ഘാടനം ചെയ്യും. 7.30 ന് പൊതുസമ്മേളനം കേന്ദ്ര മന്ത്രി സുല്‍ത്താന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ഉള്ളാള്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.
എം എ യൂസുഫലി, പി കെ കുഞ്ഞാലിക്കുട്ടി, സി എം ഇബ്രാഹീം പങ്കെടുക്കും. ചടങ്ങില്‍ പ്രമുഖ അറബി കവിയും പണ്ഡിതനുമായ തിരൂരങ്ങാടി ബാപ്പു മുസ്ല്യാരെ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, എന്‍പി അബ്ദുറഹ്മാന് ഹാജി, ചേറൂര് അബ്ദുള്ള മുസ്ല്യാര്‍, എം അബൂബക്കര്‍ഹാജി, പി ഇ ഷാഹുല്‍ഹമീദ്, ഹമീദ് തിരൂരങ്ങാടി, സി എച്ച് മുജീബ് മാസ്റ്റര്‍, വി എം കുട്ടി പങ്കെടുത്തു.
News: Thejas Daily



Posted in:
0 comments:
Post a Comment