പാണ്ടിക്കാട്: മലബാറിലെ ഖിലാഫത്ത് നായകന് ആലിമുസ്ല്യരുടെ ജന്മനാട്ടിലെ സ്മാരകത്തിന്റെ ലൈബ്രററിയുടെ ഉദ്ഘാടനം കഴിഞ്ഞു മാസങ്ങളായിട്ടും തുറന്നു പ്രവര്‍ത്തിക്കുന്നില്ല. വല്ലപ്പോഴുമെത്തുന്ന ഒന്നോ രണേ്ടാ പത്രം മാത്രമാണ് ഇവിടെയുള്ളത്. എട്ടുവര്‍ഷം മുമ്പ് ഗവേഷണ കേന്ദ്രത്തിനും വായനശാലക്കും ഉപയുക്തമാക്കാനുദ്ദേശിച്ചായിരുന്നു കെട്ടിടം നിര്‍മിച്ചിരുന്നത്. റവന്യൂ വകുപ്പിന്റെ പത്തു സെന്റ് സ്ഥലത്ത് 12 ലക്ഷത്തോളം രൂപ ചിലവിട്ട് നഗരസഭയായിരുന്നു കെട്ടിടം നിര്‍മിച്ചത്. ആറു മാസം മുമ്പ് വായനശാലയുടെ ഉദ്ഘാടന സമയത്ത് പ്രഖ്യാപനങ്ങളും ഏറെയായിരുന്നു.
രണ്ട് നിലകളുള്ള സ്മാരകത്തില്‍ വായനശാലക്കു വേണ്ടി ടെലിവിഷന്‍ സ്ഥാപിക്കുകയും പത്രങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. അധികനാള്‍ കഴിയും മുമ്പേ പത്രങ്ങള്‍ കുറഞ്ഞെന്നും സമുച്ചയം അനാഥമായെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.

Posted in:
0 comments:
Post a Comment