തിരൂരങ്ങാടി: സ്വാതന്ത്യ്ര സമര പോരാട്ടത്തിനു സാക്ഷിയായ തിരൂരങ്ങാടിക്ക് മലബാര്‍ കലാപത്തിന്റെ 90-ാം വാര്‍ഷികാഘോഷ വേളയില്‍ സ്മാരകങ്ങള്‍. തിരൂരങ്ങാടി യങ്മെന്‍സ് ലൈബ്രറിയില്‍ രക്തസാക്ഷി സ്മാരക ഹാള്‍ നിര്‍മിക്കുകയും സമര പോരാളികളുടെ പേര് കൊത്തിയ സ്മാരക ഫലകം സ്ഥാപിക്കുകയും ചെയ്തു. സമര പോരാളികളുടെ പേരുകള്‍ രേഖപ്പെടുത്തിയ സ്മരണാപത്രം പോരാളികളുടെ കുടുംബങ്ങള്‍ക്കു കൈമാറി.
തിരൂരങ്ങാടിയിലെ ചന്തപ്പടിയിലുള്ള മലബാര്‍ കലാപ സ്മാരക മന്ദിരത്തിന്റെ നവീകരണത്തിന് പഞ്ചായത്ത് പത്തു ലക്ഷം രൂപ അനുവദിച്ചു.ചരിത്രത്തില്‍ ഇടം നേടിയ തിരൂരങ്ങാടിയുടെ പങ്ക് വിസ്മരിക്കരുതെന്നും നശിക്കുന്ന സ്മാരകങ്ങള്‍ സംരക്ഷിക്കണമെന്നും നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. അതിനുള്ള ശ്രമങ്ങളുടെ തുടക്കമെന്നോണം അധികൃതരുടെയും നാട്ടുകാരുടെയും ശ്രമഫലമായി നാടിന്റെ സ്മരണ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കാണ് ആരംഭമായത്.
News: Manorama

Posted in:
0 comments:
Post a Comment