കരുവാരക്കുണ്ട്: 1921ലെ മലബാര്‍ കലാപം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു കൂടുതല്‍ കരുത്തു പകരാന്‍ നിമിത്തമായെന്നു പ്രമുഖ ചരിത്രകാരന് ഡോ. എം ഗംഗാധരന് അഭിപ്രായപ്പെട്ടു. ദാറുന്നജാത്ത് ഇസ്ലമിക് സെന്റര്‍ 35ാംവാര്ഷികാഘോഷത്തോടനുബന്ധിച്ചു നടത്തിയ 1921 ഒരു പുനര്‍വായന എന്ന ചരിത്ര സെമിനാര്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാമ്രാജ്യത്വ ശക്തികളായിരുന്ന ബ്രിട്ടീഷുകാരോടു പോരാടി വിജയം വരിക്കാമെന്നു തെളിയിച്ചതു മലബാര്‍ കലാപത്തിലെ യോദ്ധാക്കളായിരുന്നു. ഇതു സ്വാതന്ത്യ്രസമത്തില് പങ്കെടുക്കാന്‍ ആളുകള്‍ക്കു പ്രചോദനമേകി മലബാര്‍ കലാപം ഒട്ടേറം കെടുതികള്‍ക്കു കാരണമായിട്ടുണെ്ടങ്കിലും കലാപത്തിനു ശേഷം മുസ്്ലിം സമുദായത്തിന് ഉയിര്ത്തെഴുന്നേര്പ്പിനുള്ള അവസരമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കുടിയന്മാര്ക്കനുകൂലമായ തീരുമാനമെടുക്കാനിടയാക്കിയതും 1921ലെ കലാപത്തെ തുടര്‍ന്നുണ്ടായ നേട്ടമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ ശാക്തീകരണം, വിദ്യഭ്യാസം, തൊഴില്‍ മേഖലകളിലേക്കുള്ള വരവ് എന്നിവയെല്ലാം 1921ലെ കലാപത്തിനുശേഷം മുസ്ലിംകളില് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. 1921 ന്റെ ബാക്കിപത്രം എന്ന വിഷയമാണു ഗംഗാധരന് അവതരിപ്പിച്ചത്. ദേശീയ പ്രസ്ഥാനവും മതേതരത്വവും വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. ഗോപാലന് കുട്ടി പ്രഭാഷണം നടത്തി. സാമൂഹിക വിരുദ്ധമായ ഒരു ആഗോള സമീപനത്തിനു 1921ലെ കലാപം കൊണ്ടായെന്നും അദ്ദേഹം പറഞ്ഞു. ലോകചരിത്രത്തില്‍ എട്ടാം നൂറ്റാണ്ടിനും 13ാം നൂറ്റാണ്ടിനുമിടയിലുള്ള ചരിത്രം ലോകം മറച്ചുവച്ചിരിക്കുകയാണെന്നും അന്നു മുസ്്ലിം ഭരണമായിരുന്നു നിലനിന്നിരുന്നതെന്നും പ്രമുഖ ചരിത്രകാരന് ഡോ. കുഞ്ഞാലി പറഞ്ഞു.മലബാര്‍ കലാപത്തിന്റെ ഹൃദ്യമായ ഭൂമിയായിരുന്ന കരുവാരക്കുണ്ടില്‍ കലാപത്തിന്റെ തൊണ്ണൂറാം വാര്‍ഷികമാചരിക്കുന്ന വര്‍ഷത്തില്‍ നടന്ന സെമിനാര്‍ ശ്രദ്ധേയമായി.

News: Thejas Daily

Posted in:
0 comments:
Post a Comment